governor

കഴക്കൂട്ടം: അക്കാഡമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുഗുണമായ സമീപനമാണ് മരിയൻ എഡ്യൂസിറ്റിയെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജ്, ആർക്കിടെക്ചർ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളെ യോജിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയുടെ നേതൃത്വത്തിൽ ആരംഭിച്ച മരിയൻ എഡ്യൂസിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മരിയൻ ബിസിനസ് സ്‌കൂളിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.

ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് എമിരറ്റസ് ഡോ.സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജനറൽ ഡോ.യൂജിൻ.എ.പെരേര, വി.ശശി എം.എൽ.എ, ആർട്ട്സ് കോളേജ് മാനേജർ ഫാ.പങ്ക്രീഷ്യസ്, എൻജിനിയറിംഗ് കോളേജ് മാനേജർ ഫാ. ഡോ.എ.ആർ.ജോൺ എന്നിവർ സംസാരിച്ചു.