ബാലരാമപുരം: വി.എഫ്.പി.സി.കെ തേമ്പാമുട്ടം സ്വാശ്രയ കർഷക വിപണി ബോണസ് വിതരണ ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും നാളെ വൈകിട്ട് 3 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കർഷകസമിതി പ്രസിഡന്റ് കെ.തങ്കരാജൻ അദ്ധ്യക്ഷത വഹിക്കും. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ യുവകർഷകരേയും കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ മികച്ച വ്യാപാരിയേയും ആദരിക്കും.