വിഴിഞ്ഞം: പുലരി ഫാമിലി ക്ലബ്ബിന്റെ വാർഷികവും ഓണാഘോഷവും കൊല്ലം അസീസിയ മെഡിക്കൽ കോളേജ് പ്രൊഫസർ ആൻഡ് റിട്ടയേർഡ് സൂപ്രണ്ട് എസ്.എ.ടി ഡോ.എ സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് വൈ.എൽ സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ജാനു കാഞ്ഞിരംകുളം വിശിഷ്ട അതിഥിയായിരുന്നു.വിജേഷ് ആഴിമല ,പഞ്ചായത്ത്‌ അംഗം പ്രദീപ്‌,പി.രാജു,ക്ലബ് സെക്രട്ടറി ബിജുകുമാർ.എസ്.ജെ,ടി.എൽ ഹരി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ,തിരുവാതിര,കളരിപ്പയറ്റ് എന്നിവ നടന്നു.