തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ കാലത്ത് നടന്ന കൊലപാതക - പീഡനക്കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക,കുറ്റാരോപിതരെ ചുമതലയിൽ നിന്നൊഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം,സംസ്ഥാന പ്രവർത്തക സമിതിയംഗം എൽ.നസീമ തുടങ്ങിയവർ പങ്കെടുത്തു.