തിരുവനന്തപുരം: വാർഡ് തലത്തിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഹിയറിംഗ്
നടത്തണമെന്നാവശ്യം. നാളിതുവരെ നടന്ന ഹിയറിംഗുകൾ എല്ലാ ജനങ്ങളും അറിയാത്ത സാഹചര്യത്തിലാണ് സിറ്റിസൺ ഫോഴ്സ് ഒഫ് കേരള ഭാരവാഹികളായ റെജി പി.എസ്, സെലിന രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ ഈ ആവശ്യമുന്നയിച്ചത്. കെ.എസ്.ഇ.ബിയുടെ പ്രൊപ്പോസൽ വെബ്സൈറ്റിൽ ലളിതമായ മലയാളത്തിൽ അപ്‌ലോഡ് ചെയ്യണം, കമ്മിഷന്റെ തീരുമാനങ്ങളും അറിയിപ്പുകളും ജനങ്ങളെ അറിയിക്കണം, അപ്പീലിനുള്ള സമയവും സാദ്ധ്യതയും മാ‌ർഗരേഖയും എല്ലാവർക്കും നൽകണം. വൈദ്യുതചാർജ് ഇനി വർദ്ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു.