
ബാലരാമപുരം: ഭിന്നശേഷി കുട്ടികൾക്കായി കേരളത്തിലെ ആദ്യ വെർച്വൽ റിയാലിറ്റി തെറാപ്പി റൂം ബാലരാമപുരം ബി.ആർ.സിയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാറാണി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, വാർഡ് മെമ്പർ വിഷ്ണു, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ അനീഷ്.എസ്.ജി, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ലക്ഷ്മി,ബാലരാമപുരം എ.ഇ.ഒ കവിത ജോൺ, പ്രഥമാദ്ധ്യാപിക സിന്ധു, ക്യൂബർസ്റ്റ് സീനിയർ മാനേജർ സന്തോഷ് കുമാർ, വിദ്യാഭ്യാസ പ്രവർത്തകനും മുൻ പ്രഥമാദ്ധ്യാപകനുമായ പ്രേംജിത്ത്,പ്രഥമാദ്ധ്യാപക പ്രതിനിധി മൻസൂർ, സ്റ്രാഫ് സെക്രട്ടറി ശ്രീകുമാർ.ജി, എംബ്രൈറ്റ് ഇൻഫോടെക് പ്രതിനിധികളായ അജിഷ.ബി, സൂര്യനാരായണൻ എന്നിവർ സംബന്ധിച്ചു.സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള 168 റിസോഴ്സ് സെന്ററുകളിൽ ഈ സംവിധാനം ഒരുക്കുന്ന പ്രഥമ ബി.ആർ.സിയായി ബാലരാമപുരം മാറി. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ക്യൂബർസ്റ്റ് ടെക്നോളജീസ് ധനസഹായം നൽകുന്ന ഈ പദ്ധതി എംബ്രൈറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച സോഫ്ട് വെയറിന്റെ സഹായത്താലാണ് പ്രവർത്തനസജ്ജമാക്കിയത്.