നെടുമങ്ങാട് :എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയനിലെ നെട്ട ശാഖ മുൻ സെക്രട്ടറിയും പാരലൽ കോളേജ് അദ്ധ്യാപകനുമായ നെട്ടയിൽ കെ.സജിയുടെ നിര്യാണത്തിൽ ശാഖാ പ്രവർത്തകരും രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും വസതിയിലെത്തി അനുശോചിച്ചു.കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്,നെട്ട ശാഖാ പ്രസിഡന്റ് ജി.എസ്.രാജീവ്, സെക്രട്ടറി കെ.സജി തുടങ്ങിയവർ അന്ത്യോപചാര കർമ്മങ്ങൾക്ക് നേതൃത്വം നൽകി.