തിരുവനന്തപുരം:ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽസയൻസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഐഡിയതോൺ ഇന്ന് രാവിലെ 10 ന് ലോയോള കോളേജിൽ നടത്തും.മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.കോളേജ് മാനേജർ ഫാദർ സണ്ണി കുന്നപ്പള്ളി എസ്. ജെ അദ്ധ്യക്ഷനാത വഹിക്കും.സി.ഐ.ഐ തിരുവനന്തപുരം മേഖല ചെയർമാനും സംരംഭകനുമായ ജിജിമോൻ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.എന്റെ ചോറ്റുപാത്രം സാമൂഹ്യസംരംഭക ഷാലിൻ എലിസ് എബി, മികച്ച യുവ കർഷക അവാർഡ് നേടിയ സുജിത് എന്നിവർ അനുഭവം പങ്കുവയ്ക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്കായി ബന്ധപ്പെടുക. സ്റ്റുഡന്റ് കോ ഓർഡിനേറ്റർ മേരി ക്ലെമന്റ് :8592070595. ഫാക്വൽറ്റി കോ കോർഡിനേറ്റർ ഏയ്ഞജലോ മാത്യു :7356954327.