തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എയുമായിരുന്ന കെ.വി.സുരേന്ദ്രനാഥിന്റെ അനുസ്മരണം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ കൗൺസിലിന്റെയും കെ.വി.സുരേന്ദ്രനാഥ് ആശാൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു , സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ട്രസ്റ്റ് ഭാരവാഹികളായ കെ.പി ജയചന്ദ്രൻ, എസ്.എസ്.ജീവൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ.കെ.എസ് എന്നിവർ സംസാരിച്ചു.