s

തിരുവനന്തപുരം: 20 വർഷത്തിലധികമായി കേരള ബാങ്കിൽ കളക്ഷൻ ഏന്റുമാരായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് മുൻമന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. കളക്ഷൻ ഏജന്റുമാരുടെ കഞ്ഞിവെപ്പ് സമരം തിരുവനന്തപുരം ഹെഡ് ഓഫീസിൽ മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഷാജി. കെ.എസ്,ശ്യാം കുമാർ ,അമൃത ബാൽ തുടങ്ങിയവർ സംസാരിച്ചു.