
മലയിൻകീഴ്: വിളപ്പിൽശാലയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കാൻ ഒരേക്കർ ഭൂമി സൗജന്യമായി നൽകിയ അമ്പലത്തുംവിള സരസ്വതീഭായിയുടെ മൂന്നാം ചരമവാർഷികം 'സുകൃതം സരസ്വതീയം' പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചു.സരസ്വതീ ഭായിയുടെ സ്മരണാർത്ഥം പ്രതീക്ഷ ട്രസ്റ്റ് നൽകുന്ന മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള 'സരസ്വതീയം"പുരസ്കാരം(10001 രൂപയും,പ്രശസ്തിപത്രവും) പള്ളിച്ചൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാവർക്കർ കെ.ജലജയ്ക്ക് പെൻപോൾ സ്ഥാപകൻ സി.ബാലഗോപാൽ നൽകി.
വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ആശാവർക്കർമാർക്ക് ഓണക്കിറ്റുകളും സി.ബാലഗോപാൽ നൽകി.പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്
പ്രസിഡന്റ് ഡോ.വി.മോഹനൻനായർ,സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാഗേഷ്,വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,വിനിത ബാലഗോപാൽ,ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജിനകുമാർ,എസ്.ശോഭനകുമാരി,മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ്,ഭദ്രകുമാർ,അരുൺ എന്നിവർ സംസാരിച്ചു.ജല പരിസ്ഥിതി ഗവേഷണത്തിന് ജർമ്മൻ സ്കോളർഷിപ്പ് നേടിയ മഹേന്ദ്രനാഥിനെ അനുമോദിച്ചു.