
ചിറയിൻകീഴ്: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സുരക്ഷ ടീമിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ആത്മഹത്യയ്ക്കെതിരെയുള്ള ബോധവത്കരണ പരിപാടി നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.മോഹനൻ,നഴ്സിംഗ് സൂപ്രണ്ട് കെ.ഗിരിജ,ലേ സെക്രട്ടറി നാസറുദ്ദീൻ എന്നിവർ പങ്കെടുത്തു.ഡോ.ലിഖിൻ ക്ലാസെടുത്തു.സുരക്ഷാ കോഓർഡിനേറ്റർ ആർ.കെ.ബാബു ആത്മഹത്യ പ്രതിരോധ സ്കിറ്റ് അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി.ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ.ഷീജ സ്വാഗതവും റാസിക്ക് നന്ദിയും പറഞ്ഞു.