
മകനൊപ്പം ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിന് നർത്തകിയും നടിയുമായ മേതിൽ ദേവിക. സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ ലഭിച്ചെന്നും ഇൗ വിവരം ആരാധകരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക സമൂഹമാധ്യമത്തിൽ കുറിച്ചു.
ആഗോളതലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ളോബൽ ടാലന്റ് വിഭാഗത്തിലാണ് ഒാസ്ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റസിഡന്റ്സ് സ്റ്റാറ്റസ് അനുവദിച്ചുനൽകിയത്. മകനൊപ്പം ഒാസി ട്രേലിയയിൽ സ്ഥിര താമസത്തിന് പോകാൻ ഒരുങ്ങുകയാണ് മേതിൽ ദേവിക.അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് മേതിൽ ദേവിക. സിനിമയിൽനിന്ന് മുൻപും ദേവികയെ തേടി അവസരങ്ങൾ വന്നിരുന്നു. ബിജു മേനോൻ നായകനാവുന്ന ചിത്രത്തിൽ നിഖില വിമൽ, അനുശ്രീ, അനുമോഹൻ, ഹക്കിം ഷാജഹാൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സെപ്തംബർ 20ന് ചിത്രം റിലീസ് ചെയ്യും.