റൈഫിൾ ക്ളബ് ക്യാരക്ടർ പോസ്റ്റർ

ss

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് ജന്മദിനാശംസകളുമായി ആഷിഖ് അബുവിന്റെ റൈഫിൾ ക്ളബ് ടീം. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് ആഷിഖ് അബു ചിത്രത്തിൽ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്. അനുരാഗിന്റെ ജന്മദിനത്തിലാണ് റൈഫിൾ ക്ളബിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. മലയാളത്തിൽ അനുരാഗ് കശ്യപ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ദിലീഷ് പോത്തൻ, വാണിവിശ്വനാഥ്, വിജയ രാഘവൻ, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻ കൈൻഡ് , ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭിലക്ഷ്മി, പ്രശാന്ത് മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹകനും ആഷിഖ് അബു ആണ്. രചന: ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫ്, സുഹാസ് , മായാനദിക്കുശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു ,വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് നിർമ്മാണം.