p

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ ജീവനക്കാരുടെ സാലറി ചലഞ്ചിൽ തണുത്ത പ്രതികരണം. ലക്ഷ്യമിട്ടത് 500 കോടി. കിട്ടുക 300 കോടിയിൽ താഴെ. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രം. ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം. അതേസമയം, പൊതുജനങ്ങളിൽ നിന്ന് ഇതുവരെ 347 കോടിയോളം ദുരിതാശ്വാസ നിധിയിൽ ലഭിച്ചു.

സാലറി ചലഞ്ചിന്റെ ഒൗദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ ഗഡുക്കളായോ നൽകാനായിരുന്നു അവസരം.

സമ്മതപത്രം നൽകാത്തവരിൽ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്ക് വഴിയായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്.

പ്രതികരണം കുറ‌ഞ്ഞതിന് കാരണം

1.ശമ്പളത്തിൽ കൈവയ്ക്കാനുള്ള ജീവനക്കാരുടെ വിമുഖത

2.അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിൽ

പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്

ആദ്യ രണ്ട് സാലറി ചലഞ്ചുകൾ

2018ൽ പ്രളയ ദുരിതാശ്വാസത്തിന്. 80% ജീവനക്കാർ പങ്കാളികളായി. കിട്ടിയത് 1246.98 കോടി. ലക്ഷ്യമിട്ടത് 1500 കോടി

2020ൽ കൊവിഡ് കാലത്ത്. കടുത്ത എതിർപ്പുയർന്നു. ചില സംഘടനകൾ കോടതിയെ സമീപിച്ചു. കിട്ടിയത് 700 കോടി. ലക്ഷ്യമിട്ടത് 1000 കോടി

ശി​വ​ഗി​രി​യി​ൽ​ ​പ്ര​വാ​സി​ ​സം​ഗ​മം

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ആ​ഗോ​ള​ ​പ്ര​വാ​സി​സം​ഗ​മ​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യു​ള്ള​ ​പ്ര​ചാ​ര​ണ​ ​യോ​ഗ​ങ്ങ​ൾ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​സ​ന്യാ​സി​മാ​ർ​ ​നേ​രി​ട്ടും​ ​പ്ര​വാ​സി​ ​കൂ​ട്ടാ​യ്മ​ക​ളും​ ​പ്ര​ചാ​ര​ണ​ ​യോ​ഗ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.​ ​കേ​ര​ള​ത്തി​ലും​ ​മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​മ​ല​യാ​ളി​ ​സം​ഘ​ട​ന​ക​ളും​ ​യോ​ഗ​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ശി​വ​ഗി​രി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ജി​ല്ലാ,​ ​മ​ണ്ഡ​ലം,​ ​യൂ​ണി​റ്റ് ​ത​ല​ത്തി​ൽ​ ​ഗു​രു​ധ​ർ​മ്മ​പ്ര​ച​ര​ണ​സ​ഭ​യും,​ ​മാ​തൃ​സ​ഭ​യും,​ ​യു​വ​ജ​ന​സ​ഭ​യും​ ​ന​ട​ത്തി​ ​വ​രു​ന്ന​ ​പ്ര​ചാ​ര​ണ​ ​യോ​ഗ​ങ്ങ​ളും​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി.​ ​നാ​ട്ടി​ലും​ ​വി​ദേ​ശ​ത്തു​മു​ള്ള​ ​എ​ല്ലാ​ ​പ്ര​വാ​സി​ക​ൾ​ക്കും​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന് ​ശി​വ​ഗി​രി​മ​ഠം​ ​അ​റി​യി​ച്ചു.

ശി​​​വ​​​ഗി​​​രി​​​യി​​​ൽ​​​ ​​​ക​​​ഥാ​​​പ്ര​​​സം​​​ഗ​​​ ​​​വേ​​​ദി
ശി​​​വ​​​ഗി​​​രി​​​ ​​​:​​​ ​​​ക​​​ഥാ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന്റെ​​​ ​​​ശ​​​താ​​​ബ്ദി​​​ ​​​പ്ര​​​മാ​​​ണി​​​ച്ച് ​​​ന​​​വ​​​രാ​​​ത്രി​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​ക​​​ഥാ​​​പ്ര​​​സം​​​ഗം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ​​​ ​​​ശി​​​വ​​​ഗി​​​രി​​​യി​​​ൽ​​​ ​​​വേ​​​ദി​​​ ​​​സ​​​ജ്ജ​​​മാ​​​ക്കും.​​​ ​​​സം​​​ഗീ​​​തം,​​​ ​​​ഡാ​​​ൻ​​​സ്,​​​ ​​​ഓ​​​ട്ട​​​ൻ​​​തു​​​ള​​​ള​​​ൽ,​​​ ​​​വി​​​ല്ലാ​​​ട്ട് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ക​​​ല​​​ക​​​ളും​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​കും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​ ​​​:​​​ 9447551499