തിരുവനന്തപുരം: ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധിഭവനിൽ ഓണക്കോടികൾ വിതരണം ചെയ്തു. സി.ഡബ്ലിയു.സി ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം ദീപം തെളിച്ചു. ചലച്ചിത്ര നടൻ എം.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി. നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ബി.ജെ.പി ദേശീയ നിർവഹക സമിതി അംഗം കരമന ജയൻ, സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി, സി.ജി.എൽ.എസ് ഡയറക്ടർ റോബർട്ട്‌ സാം, ജനചിന്ത പ്രേം, ആറാലുമൂട് ചന്ദ്രബാബു, വിദ്യ, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.