cm

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായി കേരള ബ്ളാസ്റ്റേഴ്സ് 'ഗോൾ ഫോർ വയനാട്" ക്യാമ്പെയിൻ ആരംഭിച്ചു. ഐ.എസ്.എൽ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോൾ ഫോർ വയനാട്' ക്യാമ്പെയിൻ. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും ബ്ലാസ്റ്റേഴ്സിന്റെ സഹഉടമകൾ പ്രത്യേകമായി 1.25 കോടി രൂപയും സംഭാവന നൽകി. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി.നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശുശെൻ വശിഷ്ഠ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.