
ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിലെ ഓണം വ്യാപാരമേളയുടെയും ഓണച്ചന്തയുടെയും ഉദ്ഘാടനം ഓണക്കിറ്റ് നൽകി വി.ശശി എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വിജയകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സംസ്ഥാനത്ത് ഏറ്റവും നല്ല കർഷകനുള്ള അവാർഡ് നേടിയ വി.എൽ.അനിൽദേവിനെ ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ആദരിച്ചു.പി.മണികണ്ഠൻ,കെ.മോഹനൻ,ജി.വ്യാസൻ,പി.മുരളി,ആർ.സരിത,സി.രവീന്ദ്രൻ,ഹരീഷ് ദാസ്,മനോജ് ബി.ഇടമന എന്നിവർ സംസാരിച്ചു.