
പാറശാല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് അയ്ങ്കാമം ഗവ.എൽ.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം സി.കെ.ഹരീന്ദ്രൻ എം.എൽ.എ.നിർവഹിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.ശ്രീധരൻ,വീണ, അനിതാറാണി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.സുനിൽ,മഹിളകുമാരി, ചെറുവാരക്കോണം സർവീസ് സഹകരണ സംഘം പ്രസിഡന്റ് അശോക് കുമാർ,എക്സിക്യുട്ടീവ് എഞ്ചിനിയർ ഷൈല,എസ്.എം.സി ചെയർമാൻ ലിജു,ബി.ആർ.സി കോഓർഡിനേറ്റർ സൗമ്യ, സ്‌കൂളിലെ പ്രഥമാദ്ധ്യാപിക ലാലി.പി തുടങ്ങിയവർ സംസാരിച്ചു.