തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 12ന് വൈകിട്ട് 4ന് ഓണക്കിറ്റ് വിതരണ സമ്മേളനം കോവളം ശാഖ അങ്കണത്തിൽ നടക്കും. തിരഞ്ഞെടുത്ത 101 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും 10 പേർക്ക് ഓണക്കോടിയും,മരുന്നുകളും ഗുരു ധർമ്മ സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിതരണം ചെയ്യും.യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും .ശാഖ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.ശാഖ സെക്രട്ടറി എസ്.സതീഷ്‌കുമാർ,യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ,കേന്ദ്ര വനിത സമിതി ട്രഷറർ ഗീത മധു,പെരിങ്ങമ്മല സുശീലൻ,ശിവാസ് വാഴമുട്ടം,മണ്ണിൽ മനോഹരൻ,കെ.അശോകൻ, ബി.ബിനോജ് തുടങ്ങിയവർ പങ്കെടുക്കും.