വെള്ളറട: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . വെള്ളറട ചൂണ്ടിക്കൽ റോഡരികത്ത് വീട്ടിൽ സുരേഷ് (56) നെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചതായി കണ്ടെത്തിയത്. വീട്ടിൽ നിന്നു അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വെള്ളറട പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൂന്നുദിവസത്തെ പഴക്കമുള്ളതായി പറയുന്നു. വെള്ളറട പൊലീസ് കേസെടുത്തു.