federal

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്ക് നാലു കോടി രൂപ നൽകി. നിയുക്ത മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്.മണിയൻ,എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ,തിരുവനന്തപുരം സോൺ മേധാവി കെ.വി.ഷിജു,ഗവൺമെന്റ് ബിസിനസ് സൗത്ത് മേധാവി കവിത.കെ.നായർ എന്നിവരാണ് ചെക്ക് കൈമാറിയത്. സമൂഹത്തോടുള്ള പ്രതിബദ്ധത ഫെഡറൽ ബാങ്കിന്റെ മൂല്യങ്ങളുടെ മുഖ്യഘടകമാണെന്ന് ബാങ്കിന്റെ ചീഫ് എച്ച്ആർ ഓഫിസർ എൻ.രാജനാരായണൻ പറഞ്ഞു.