hi

വെഞ്ഞാറമൂട്:കെ.എസ്.ആർ ടി.സി. ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കന്യാകുളങ്ങര കൊച്ചാലുംമൂട് പൂഴിക്കുന്നില്‍ വീട്ടിൽ കൃഷ്ണൻ കുട്ടിയുടെയും വിജയമ്മയുടെയും മകൻ ഉണ്ണിയാണ് (38)മരിച്ചത്. ഇന്നലെ വൈകിട്ട് 3.45ന് എം.സി. റോഡിൽ കൊപ്പത്തിന് സമീപം വച്ചായിരുന്നു അപകടം.കിഴക്കേക്കോട്ടയിൽ നിന്നു വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ഇലക്ട്രിക് ബസ് ബൈക്കിലിടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഉണ്ണിയുടെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറി സംഭവ സ്ഥലത്തു വച്ചുതന്നെ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഭാര്യ. ചന്ദ്രലേഖ. മകൻ. കേശു.