
കോവളം: കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ,ജനമൈത്രി സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ മുട്ടയ്ക്കാട് കൃപാതീരം വൃദ്ധസദനത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഫോർട്ട് പൊലീസ് സബ് ഡിവിഷൻ അസി.കമ്മീഷണർ പ്രസാദ് ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കോവളം പൊലീസ് എസ്. എച്ച്. ഓ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് അംഗം കെ.എസ് സാജൻ, ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ,കോവളം ടി.എൻ സുരേഷ്,പനത്തുറ ബൈജു,അഷ്ട പാലൻ,ഗീത,സുഗന്ധി, പ്രമീള, ശിശുപാലൻ,കോവളം സുകേശൻ,വിഴിഞ്ഞം ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ജവഹർ,ജനമൈത്രി സി.ആർ.ഒ അന്റ് ടി.ബീറ്റ് ഓഫീസർമാരായ ബിജു,രാജേഷ് എന്നിവർ സംസാരിച്ചു.