തിരുവനന്തപുരം : മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല നിർവഹണസമിതി യോഗം ജില്ലാപഞ്ചായത്ത് ഓഫീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭാവി തലമുറയ്ക്ക് ശുദ്ധവും ആരോഗ്യകരവുമായ കേരളം നൽകേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാപ്ഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.