k

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. 'ലോ ബാക്ക് പെയ്ൻ(എൽ.ബി.പി) നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഫിസിയോതെറാപ്പിയുടെ പങ്ക്' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (ഐ.എ.പി) കേരള പ്രസിഡന്റും കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽ കൗൺസിൽ അംഗവുമായ ശ്രീജിത്ത് എം.നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ.വി (എച്ച്ഒ.ഡി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി),ഡോ.എം.ഉണ്ണികൃഷ്ണൻ (സീനിയർ വാസ്‌കുലർ സർജൻ), ഡോ.അനൂപ്.എസ്.പിള്ള (സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക്സ്), ഡോ.അയ്യപ്പൻ.കെ (സീനിയർ കൺസൾട്ടന്റ് ന്യൂറോളജി),എം.അജയ്ലാൽ (മാനേജർ ഒഫ് ഫിസിയോതെറാപ്പി) തുടങ്ങിയവർ സംസാരിച്ചു.