
കാട്ടാക്കട: റോഡ് നവീകരണത്തിനായി തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി എത്തിയ ലോറി കാട്ടാക്കട പൊലീസ് പിടിച്ചെടുത്തു. ലോറി വിടാത്തതിനെ തുടർന്ന് ഐ.ബി.സതീഷ് എം.എൽ.എ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ ഓഫീസിൽ രാത്രി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ട് 5ഓടെയാണ് തമിഴ്നാട്ടിൽ നിന്നും മെറ്റലുമായെത്തിയ ലോറി തൂങ്ങാംപാറയ്ക്കടുത്തുവച്ച് കാട്ടാക്കട സി.ഐയും സംഘവും പിടിച്ചെടുത്തത്. അനധികൃതമായി പാറ കടത്തിയെന്നാരോപിച്ചായിരുന്നു ലോറിപിടികൂടിയത്. എന്നാൽ പൊതുമരാമത്ത് റോഡ് നവീകരണത്തിനുവേണ്ടി കൊണ്ടുവന്നതാണെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു. എം.എൽ.എയും പൊലീസിനോട് പറഞ്ഞിട്ടും ലോറി വിട്ടുനൽകാൻ സി.ഐ തയ്യാറാകാതിരുന്നതാണ് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ കാരണം. ഒടുവിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു, എം.എൽ.എയുമായി നടത്തിയചർച്ചയെ തുടർന്ന് ലോറി വിട്ടുനൽകാമെന്നും, പിടിച്ചെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേക്ഷിക്കാമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
(ഫോട്ടോ..................റോഡ് നവീകരണത്തിന് മെറ്റൽ കയറ്റി വന്ന ലോറി പൊലീസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഐ.ബി.സതീഷ് എം.എൽ.എ കാട്ടാക്കട സി.ഐ.ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു