ഉള്ളൂർ: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി സ്റ്റാഫ് യൂണിയൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 111111 രൂപാ സംഭാവന നൽകി. ജീവനക്കാരിൽ നിന്ന് ശേഖരിച്ച തുകയും ഓണാഘോഷ ചെലവ് ചുരിക്കിയുമാണ് തുക കണ്ടെത്തിയത്. ചെക്ക് ജനറൽ സെക്രട്ടറി കെ.വി.മനോജ് കുമാർ മുഖ്യമന്ത്രിക്ക് കൈമാറി. യൂണിയൻ ഭാരവാഹികളായ എം.ടി.അരുൺ, എസ്.ജ്യോതിലക്ഷ്മി, ജി.നന്ദകുമാർ, ആർ.മഹേഷ്, കുമാരി കല, ബി.ശ്രീകുമാർ, മഹേഷ്.പി.നായർ, ബി.സുമേഷ്, വി.മഞ്ചു എന്നിവർ പങ്കെടുത്തു.