തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് ജില്ലയിലെ 180 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം നടത്തി. കിളിമാനൂരിൽ പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.വഴുതക്കാട് വി.എസ്.ശിവകുമാർ,ആറാലുംമൂട് നെയ്യാറ്റിൻകര സനൽ,വഞ്ചിയൂരിൽ ശരത് ചന്ദ്രപ്രസാദ്, പെരുന്താന്നിയിൽ ജി.എസ്.ബാബു,ബാലരാമപുരത്ത് എം.വിൻസെന്റ് എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു.