rc

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാരിനെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചത്. ആരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂഴ്ത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. വിമർശനത്തിന്റെ വെളിച്ചത്തിൽ റിപ്പോർട്ട് പൂർണമായും പുറത്തുവിടണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഈ കേസുകളും ഉൾപ്പെടുത്തണം. അന്വേഷണം സർക്കാർ പ്രഹസനമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.