
കല്ലമ്പലം: തുടർച്ചയായി 217 പ്രതിമാസ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചതിലൂടെ മലയാളവേദിയുടെ ഭാഷ - സാഹിത്യ - സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് യു.എൻ അംഗീകാരം. മലയാളവേദി സംഘാടകനും കവിയുമായ ഓരനെല്ലൂർ ബാബുവിന് യു.എൻ നാഷണൽ വോളന്റിയേഴ്സ് ഇന്ത്യ പ്രതിനിധിയും പിന്നണി ഗാനരചയിതാവുമായ ദീപു ചടയമംഗലം മലയാളവേദിയുടെ സാംസ്‌കാരിക സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു. ഡോ.എം. ദേവദാസ്, പ്രൊഫ. എൻ.ശിവപ്രസാദ്, രാമചന്ദ്രൻ കരവാരം, അൻവർ ഹുസൈൻ, ദേവദാസ് ക്ലാപന, സനൽ ആറ്റിങ്ങൽ, ഡോ. അശോക്, കെ.കെ. സജീവ്, രഞ്ജിനി വർക്കല, രാധാകൃഷ്ണൻ, ശ്രീകണ്ഠൻ കല്ലമ്പലം, വി.പി. രാജീവൻ, ഉണ്ണിക്കൃഷ്ണൻ വിശാഖം, ഷെജി ജയകൃഷ്ണൻ, ആറ്റിങ്ങൽ ശശി, അശോകൻ കായ്ക്കര, നവാസ്ഖാൻ കല്ലമ്പലം, വിജയൻ ചന്ദനമാല തുടങ്ങിയവർ പങ്കെടുത്തു.