
പോത്തൻകോട്: ഓണവിളവെടുപ്പിൽ നൂറുമേനി കൊയ്ത് ഷറഫുദ്ദിൻ.പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പുലിവീട് വാർഡിൽ പാലോട്ടുകോണത്ത് പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ കരഭൂമിയിലായിരുന്നു പോത്തൻകോട് പാലോട്ടുകോണം ബിൻസാ മൻസിലിൽ ഷറഫുദ്ദീന്റെ (40) കൃഷി.40 വർഷത്തിലേറെയായി കൃഷിയാണ് ഇയാളുടെ ഉപജീവനമാർഗം.കുടുംബവും സഹായമായി ഒപ്പമുണ്ട്.
വെള്ളരി,പടവലം,പാവൽ തുടങ്ങിയ പച്ചക്കറികളായിരുന്നു നട്ടത്.പഞ്ചായത്ത് കൃഷി ഭവൻ കൃഷിക്കാവശ്യമായ നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.കൃഷി ഭൂമി കാണാനെത്തിയ മന്ത്രി ജി.ആർ.അനിൽ പച്ചക്കറിയുടെ വിളവെടുപ്പും നടത്തി.
അഞ്ച് അടിയോളം നീളമുള്ള പടവലത്തിന്റെ ഞെട്ടറുത്താണ് മന്ത്രി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചത്.പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ,കൃഷി ഓഫീസർ ബി.സുനിൽ,വൈസ് പ്രസിഡന്റ് അനിതകുമാരി,പഞ്ചായത്തംഗം വർണാ ലതീഷ് എന്നിവരും പങ്കെടുത്തു.