തിരുവനന്തപുരം: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ചാല പച്ചക്കറി മാ‌ർക്കറ്റിൽ ഓണക്കച്ചവടം തകൃതിയാണ്.വിവാഹ സീസൺ കൂടിയായതിനാൽ ചാല മാർക്കറ്റ് ചിങ്ങം പിറന്നപ്പോൾ തന്നെ ഉഷാറായിരുന്നു.

മുൻ വർഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും ഇത്തവണ വിലക്കുറവാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന തൊണ്ടൻ മുളകിന് വില വർദ്ധിച്ചു.

ഉത്പാദനം കുറഞ്ഞതാണ് തൊണ്ടൻ മുളകിന് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു ചെറിയ നാരങ്ങ,വലിയ നാരങ്ങ,ഇഞ്ചി,വെളുത്തുള്ളി, പച്ചമാങ്ങ,ചേമ്പ്, പുളി തുടങ്ങിയവയ്ക്കെല്ലാം വിപണിയിൽ കിലോയ്ക്ക് 100 രൂപയിലധികം വില വരുന്നു.കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സബ്സിഡി നിരക്കിൽ ഓണച്ചന്തകൾ ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട്,കർണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്.

പച്ചക്കറിയുടെ കമ്പോള വില. ഹോർട്ടികോർപ്പ് വില (കിലോ)

തൊണ്ടൻ മുളക് - 300,240

വെണ്ട - 25,20

ചേന - 65,42

വെള്ളരി - 20,15

കാരറ്റ് - 90,88

ബീൻസ് - 80,75

കത്തിരി - 50,48

കാബേജ് - 40,34

പച്ചമുളക് - 40,54

വെളുത്തുള്ളി - 350,320

തക്കാളി - 25,32

ചേമ്പ് - 100,80

പടവലം - 40,20

പാവയ്ക്ക - 50,50

ക്വാളി ഫ്ളവർ - 40,54

കാപ്സിക്കം - 60,85

വഴുതന - 50,60

ചെറുനാരങ്ങ - 160,160

വലിയ നാരങ്ങ - 100,70

ഇഞ്ചി - 150,160

മാങ്ങ - 100,100

സലാഡ് വെള്ളരി - 40,40

ബീറ്റ്റൂട്ട് - 25,36

തടിയൻ കായ് - 20,20

നെല്ലിക്ക - 80,60

മുരിങ്ങയ്ക്ക - 40,39

അമരയ്ക്ക -30,28

മത്തങ്ങ -15,18

ഏത്തൻ കായ് - 25,48

തേങ്ങ - 44,48

പുളി -120,140

കറിവേപ്പില്ല -40,25

മല്ലിയില - 80,100