1

പോത്തൻകോട് :പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കുടുംബസംഗമം പോത്തൻകോട് എം.ടി.ഹാളിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.150 കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.അനിൽ, മലയിൽകോണം സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.സോണി രാജ്,ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ഷിബു, ആശുപത്രി ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവരും പങ്കെടുത്തു.

ക്യാപ്ഷൻ :പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കുടുംബസംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു