ajith-kumar

തിരുവനന്തപുരം: അധോലോക സംവിധാനമായി മാറിയ കേരള പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആർ.എസ്.പി സംസ്ഥാന ജനറൽ സെക്രട്ടറി ഷിബുബേബി ജോൺ. ഇതറിഞ്ഞില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ഇത്രയും ആരോപണം വന്നിട്ടും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കത്തക്കമുള്ള ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പറയണം. പി.വി അൻവറിന്റെ ആക്ഷേപം കള്ളമെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ ഓരോ ദിവസവും സർക്കാരിന്റെ പ്രതികരണം അനുകൂലമായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന കൂട്ട സ്ഥലംമാറ്റം കൂടി കണക്കിലെടുക്കുമ്പോൾ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഉണ്ടാകുന്നത്.

മുഖ്യമന്ത്രി പൊതുസമൂഹത്തെ ഭയക്കുന്നത് കൊണ്ടാണ് ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാവാത്തതെന്നും അദ്ദേഹം പറഞ്ഞു.