
വെഞ്ഞാറമൂട്: തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂൾ ഓണത്തെ വരവേൽക്കുന്നത് ജമന്തിപ്പൂക്കളുടെ വസന്തമൊരുക്കിയാണ്. സ്കൂൾ ജൈവവൈവിദ്ധ്യ ക്ലബും എക്കോ ക്ലബും സംയുക്തമായി 'ഒരു വല്ലം പൂവും കൊണ്ടേ പൊന്നോണത്തിന് വരവേൽപ്പ്"എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടു പൂന്തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ പ്രഥമാദ്ധ്യാപകൻ പ്രദീപ് നാരായണൻ ബംഗളൂരുവിൽ നിന്നെത്തിച്ച ഹൈബ്രിഡ് ജമന്തി തൈകൾ തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്നാണ് നട്ടത്. പുല്ലമ്പാറ പഞ്ചായത്ത് വാർഡംഗം റാണിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്ക് വേണ്ടിയുള്ള ഭൂമിയൊരുക്കി. പൂക്കളുടെ വിളവെടുപ്പ് ഉത്സവം എ.എ.റഹീം എം.പി പൂക്കളിറുത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ, പ്രദീപ് നാരായണൻ, ഹേന സേതുദാസ്, മുജീബ് ആനക്കുഴി, അദീബഅൻവർ, വിജയൻ പുല്ലമ്പാറ, രേഖ എം.എസ്, അജിത തുടങ്ങിയവർ പങ്കെടുത്തു.