തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വയനാട് ജനതയെ സ്മരിച്ച് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ എന്റെ വയനാട് എന്ന പേരിൽ ഓണപ്പൂക്കളമൊരുക്കി.തുടർന്ന് നടന്ന യോഗം റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പ്രതീകാത്മകമായി ഒരുക്കിയ പൂക്കളം വീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമെത്തിയിരുന്നു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പുരുഷോത്തമൻ.കെ.പി,കെ.എം.അനിൽകുമാർ,രഞ്ജിഷ് കുമാർ.ആർ,ജെയിംസ് മാത്യു,പ്രസീന.എൻ,ഗോവിന്ദ് ജി.ആർ,റൈസ്റ്റൺ പ്രകാശ് സി.സി,സൂസൻ ഗോപി,ഉമൈബ.വി,കീർത്തി നാഥ് ജി.എസ്,ഷിബു ഇബ്രാഹിം,രാജേഷ് എം.ജി,രാജേഷ് കുമാർ.ജി,അജയകുമാർ വി.എസ് തുടങ്ങിയവർ സംസാരിച്ചു.