hi

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിനോടൊപ്പം വാമനപുരം നിയോജക മണ്ഡലത്തിലും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ള എൻജിനിയറിംഗ് മെഡിക്കൽ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വിവിധ ഉദ്യോഗസ്ഥരെയും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം.റാസി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.രാജേഷ്,കുതിരകുളം ജയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവനയായ അഞ്ച് ലക്ഷം രൂപയുടെ ചെക്കും എം.എൽ.എ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.ആർ നന്ദി പറഞ്ഞു.