ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാ സമാധി ദിനമായ 21ന് രാവിലെ 8ന് ശ്രീകാര്യം ഗുരുമന്ദിരത്തിൽ നിന്നും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലേക്ക് നാമ സങ്കീർത്തന ശാന്തി യാത്ര സംഘടിപ്പിക്കും. ശ്രീനാരായണ സേവാസംഘം ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ മറ്റ് ഇതര സംഘടനകളുടെ സഹകരണത്തോടെയാണ് സങ്കീർത്തനയാത്ര നടത്തുന്നത്. ശാന്തിയാത്രയുടെ ഉദ്ഘാടനം 21ന് രാവിലെ 8ന് ഇടവക്കോട് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയും സേവാസംഘം പ്രസിഡന്റുമായ ടി.കെ.സുകുമാരൻ നിർവഹിക്കും. ഫോൺ. 9633794765.