1

വിഴിഞ്ഞം: ബസിന്റെ ഡോറിൽ തട്ടി ചണുങ്ങി വിരലിൽ മുറുകിയ മോതിരം വിഴിഞ്ഞം ഫയർഫോഴ്സ് സംഘം മുറിച്ചു നീക്കി. ചൊവ്വര സ്വദേശിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. യുവതി ബസിൽ കയറുന്നതിനിടയിൽ ബസിന്റെ ഡോറിൽതട്ടി മോതിരം ചളുങ്ങി വിരലിൽ മുറുകുകയായിരുന്നു. വിരലിന് നീരുവന്ന് വീർത്തപ്പോഴാണ് ഫയർഫോഴ്സിന്റെ സഹായം തേടി. സേനാംഗങ്ങൾ റിംഗ് കട്ടിംഗ് ഉപകരണംകൊണ്ട് മോതിരം നീക്കം ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ ഏംഗൽസ്, ഓഫീസർമാരായ വിപിൻ, ഷിജു, ഹരി കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ നേതൃത്വംനൽകി.