railway

വർക്കല: റെയിൽവേ ബോർഡ് റെയിൽവേ സ്റ്റേഷനുകളിൽ രൂപീകരിച്ച കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് വർക്കല - ശിവഗിരി റെയിൽവേസ്റ്റേഷനിൽ സ്റ്റേഷൻ സൂപ്രണ്ട് സി.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ സുറിൻ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻനായർ,കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,ഫ്രാവ് സെക്രട്ടറി പി.സുഭാഷ്, വർക്കല-ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പബ്രഹ്മാസ് മോഹനൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ചീഫ് ബുക്കിംഗ് സൂപ്പർവൈസർ രാജീവ്.എസ്, കെ.റെയിൽ പ്രതിനിധി ജയേഷ്, സാബു.ജി, വാസു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.