തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂൾ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചന ഉപവാസസമരം നടന്നു.അസോസിയേഷൻ ഒഫ് ഇന്റലക്ച്വലി ഡിസേബിൾഡ്(എ.ഐ.ഡി) ചെയർമാൻ ഫാ.റോയ് മാത്യു വടക്കേൽ ഉദ്ഘാടനം ചെയ്തു.പാരന്റ് അസോസിയേഷൻ ഒഫ് ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ്) സംസ്ഥാന പ്രസിഡന്റ് കെ.എം.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സിനിൽദാസ് പൂക്കോട്ട്,ഫാ.റോയ് കണ്ണഞ്ചിറ,പി.തങ്കമണി ടീച്ചർ,അഡ്വ.ബോബി ബാസ്റ്റിൻ,അനുജ ശ്രീജിത്ത്,ഷിബു,സിസ്റ്റർ ഫ്ലവർ ജോസ്,മണിക്കുട്ടൻ നായർ,സുശീല കുര്യച്ചൻ എന്നിവർ പങ്കെടുത്തു.