1

വിഴിഞ്ഞം: ഓണ വിപണി ലക്ഷ്യമിട്ട് ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 4 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പാപ്പനംകോട് വിവേക് നഗറിൽ 8/885 (55/2477/1) നന്ദനത്തിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി സുജിത് ദാസാണ് (45) പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ഏകദേശം രണ്ട് ലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാവിലെ 9.15ഓടെ പയറ്റുവിള ജംഗ്ഷനു സമീപത്തുവച്ച് എക്സൈസ് സംഘം ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്‌ടർ ജെ.എസ്. പ്രശാന്ത്, അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്‌ടർ എൻ. മണിവർണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്. എസ്.എസ്, ലാൽകൃഷ്‌ണ. യു.കെ, പ്രസന്നൻ. ബി, സൂരജ്. മുഹമ്മദ് അനീസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.