
ആറ്റിങ്ങൽ: പട്ടണത്തിലെ ഓണത്തിരക്ക് ഒഴിവാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ആറ്റിങ്ങൽ പൊലീസ്. വഴിവാണിഭവും അനധികൃത പാർക്കിംഗും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്രാഫിക്ക് ഡ്യൂട്ടിക്ക് പൊലീസിന് പുറമേ ഹോംഗാർഡുകളെയും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ സ്റ്റോപ്പുകളിൽ മാത്രം നിറുത്താനും യാത്രക്കാരെ ഇറക്കിയശേഷം വാഹനം മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ടി.ഐ ജംഗ്ഷൻ മുതൽ മിഷൻ ജംഗ്ഷൻ വരെയുള്ള ദേശീയപാതയിൽ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾക്ക് അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്കിംഗ് ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എന്നാൽ അടിയന്തര യാത്രയ്ക്ക് വേണ്ട യാതൊരു മുന്നൊരുക്കവും നടത്തിയിട്ടില്ല.