ശ്രീകാര്യം: പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ ദുരന്തങ്ങൾ സജീവമാകുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. വർദ്ധിച്ചുവരുന്ന ക്വാറിവത്കരണത്തിനെതിരെ സംസ്ഥാന ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർക്കിടെക്ട് ശങ്കർ,ഗ്രീൻ മൂവ്മെന്റ് ജനറൽ കൺവീനർ ടി.വി.രാജൻ,വിളയോടി വേണുഗോപാൽ,വെള്ളനാട് രാമചന്ദ്രൻ,ബാൾക്കിസ് ബാനു,ഡോ.ഡിൽജൊ ഡേവിഡ്,മേരികുട്ടി,ബാബുജി,സുശീലൻ,സുരേന്ദ്രൻ,സഞ്ജീവ്.എസ്.ജെ,തോമസ് ലോറൻസ്,ഇ.പി.അനിൽ,മലയിൻകീഴ് ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.