നെടുമങ്ങാട്: നഗരസഭ ലക്ഷങ്ങൾ മുടക്കി വാങ്ങിയ തെരുവു വിളക്കുകളും അനുബന്ധ സാമഗ്രികളും ആക്രി സാധനങ്ങൾ ലേലം ചെയ്തതിനോടൊപ്പം കടത്തിക്കൊണ്ടു പോയതായി പരാതി. സംഭവത്തിൽ അന്വേഷണം വേണമെന്ന് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ആക്രി സാധനങ്ങളോടൊപ്പം തെരുവുവിളക്കുകൾ നഷ്ടപ്പെട്ട വിവരം നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നും ആറുമാസത്തിലധികമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയിരിക്കുകയാണെന്നും കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.