
തിരുവനന്തപുരം: ഇടുക്കിയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന എ.എച്ച്. രാഗിണിക്ക് തൊടുപുഴ ഐ.സി.ഡി.എസിൽ അറ്റൻഡന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോട് ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തികയിലേക്ക് പി. വേണുഗോപാലൻ നായരെ നിയമിക്കും.