തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ നടത്തുന്ന എം.ടെക് ട്രാൻസ്‌ലേഷനൽ എൻജിനിയറിംഗ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും പങ്കെടുക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സംവരണ ആനുകൂല്യവുമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് സ്‌കോളർഷിപ്പ് ലഭിക്കും. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് സൗജന്യം. താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് 1ന് അസൽ സർട്ടിഫിക്കറ്റുകളുമായി ബാർട്ടൺഹിൽ കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.tplc.gecbh.ac.in, www.gecbh.ac.in . ഫോൺ: 7736136161/9995527866/9995527865.