
നെടുമങ്ങാട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓണ സമൃദ്ധി പദ്ധതി പ്രകാരം ആനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കർഷകച്ചന്ത പ്രസിഡൻറ് എൻ. ശ്രീകല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പാണയം നിസാർ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ജിതിൻ വി. വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ബ്ലോക് പഞ്ചായത്ത് അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ - കേര സമിതി - കാർഷിക കർമ്മസേനാ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുങ്ങിയവർ പങ്കെടുത്തു.