j

സ്‌പോട്ട്

അഡ്മിഷൻ

പി.ജി/എം.ടെക്. കോഴ്സുകളിൽ പട്ടിക സംവരണ സീ​റ്റുകളിലെ ഒഴിവുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അതത് വകുപ്പുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. https://admissions.keralauniversity.ac.in/css2024

ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തിയ ബി.എ. ആന്വൽ സ്‌കീം മെയിൻ ആൻഡ് സബ്സിഡിയറി (ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്​റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജിയുടെ അമ്പലത്തറ നാഷണൽ കോളേജിൽ വച്ച് ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ 26ലേക്ക് മാറ്റി.

രണ്ടാം സെമസ്​റ്റർ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്​റ്റർ മാനേജ്‌മെന്റ്, സെപ്​റ്റംബർ 2024 പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.